NEWS
അറേബ്യത് പ്രെസ്റ്റിജ് പെർഫ്യൂം വിപണിയിൽ
22/02/2025 09:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: ദുബായിലെ പ്രശസ്തമായ പെർഫ്യൂം ബ്രാൻഡായ അറേബ്യത് പ്രെസ്റ്റിജ് പെർഫ്യൂം കേരള വിപണിയിൽ അവതരിപ്പിച്ചു. ബെവെർലി ഹിൽസ് ആണ് പ്രശസ്തമായ പെർഫ്യൂം ബ്രാൻഡിന്റെ കേരളത്തിലെ വിതരണക്കാർ. 1970 മുതൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈ പെർഫ്യൂംസ് ആണ് പുതിയ ഹൈ എൻഡ് പെർഫ്യൂം ബ്രാൻഡായ അറേബ്യത് പ്രെസ്റ്റിജ് കേരളത്തിൽ അവതരിപ്പിച്ചത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബെവെർലി ഹിൽസ് ഡയറക്ടർമാരായ സുനിൽ ദത്ത്, മുകേഷ് അഗർവാൾ, മൈ പെർഫ്യൂംസ് മാനേജിംഗ് ഡയറക്ടർ മുസ്തഫ ബോഗ്വാല എന്നിവർ ചേർന്നാണ് പെർഫ്യൂം ശ്രേണി വിപണിയിൽ അവതരിപ്പിച്ചത്.100 മില്ലിക്ക് 2999 രൂപ മുതൽ 80 മില്ലിക്ക് 6499 രൂപ വരെ വില വരുന്ന പെർഫ്യുമുകളാണ് കേരള വിപണിയിൽ അവതരിപ്പിച്ചത്. പുരുഷന്മാർക്കും വനിതകൾക്കുമായുള്ള പ്രത്യേക ശേഖരവും വിപണിയിലിറക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











